അന്ത്യകര്‍മ്മത്തിന് എത്തുന്നവരെ മരിച്ച വ്യക്തി സ്വാഗതം ചെയ്യും; സംഭവിക്കാന്‍ പോകുന്നത്.!

ന്യൂയോര്‍ക്ക്: മരിച്ചവരെ നേരിൽ കാണണമെന്നുണ്ടോ ? അവരോട് സംസാരിക്കണമെന്നോ …. ഉണ്ടെങ്കിൽ അതൊക്കെ ഇനി വേഗം നടക്കും. എന്തിനേറെ പറയുന്നു മരണാനന്തര ചടങ്ങിന് എത്തിയവരെ അഭിസംബോധന ചെയ്ത് വരെ മരിച്ചവർ സംസാരിക്കും. എങ്ങനെയെന്ന് അല്ലേ, മരണമടയുന്നവരുടെ ഡിഎൻഎ ഉൾക്കൊള്ളുന്ന തിളങ്ങുന്ന കൂണുകൾ മരണശേഷം സംസ്‌ക്കരിച്ച മണ്ണിൽ മുളച്ചു വരും.

മരണാനന്തര ചടങ്ങുകൾക്കെത്തിയവർക്ക് ആവശ്യമെങ്കിൽ മരിച്ചയാളുടെ ഡിജിറ്റൽ ഇരട്ടയെ സ്വന്തം സ്മാർട്ട്‌ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ ഡൗൺലോഡു ചെയ്യാം. ഇത്തരത്തിലായിരിക്കും വരും കാലങ്ങളിൽ മനുഷ്യരുടെ സംസ്കാര ചടങ്ങുകൾ നടക്കുകയെന്നാണ് വിദഗ്ധർ പറയുന്നത്.എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാകും ഇത് നടപ്പിലാക്കുക.

പലപ്പോഴും വ്യക്തികളുടെ മരണം കൂടിച്ചേരലിനുള്ള അവസരങ്ങൾ കൂടിയാകാറുണ്ട്. പുതിയ സാങ്കേതിക വിദ്യ വരുന്നതോടെ അയാളുടെ സാന്നിധ്യവും അവിടെ ഉറപ്പാക്കാം. ഒരാൾ മരിച്ച ശേഷവും സ്നേഹിതർക്കും ബന്ധുക്കൾക്കും അയാളുമായി സംസാരിക്കാനുള്ള അവസരം കൂടിയാണ് എഐ നല്‍കുക. മരിച്ച വ്യക്തിയുടെ സാമീപ്യം ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഇരട്ടയെ പ്രയോജനപ്പെടുത്താം. മരിച്ച വ്യക്തിയുടെ ശബ്ദത്തിലും ഭാവത്തിലും അത് നമ്മളോട് സംസാരിക്കും. സമാനമായ സംവിധാനം ഇതിനകം തന്നെ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.

മരിച്ചയാളുടെ ഡിഎൻഎയുള്ള മരങ്ങളോ കൂണുകളോ ഫംഗസുകളോ മറ്റോ വികസിപ്പിക്കാനും ശാസ്ത്രത്തിന് സാധിക്കും. ഏതെങ്കിലും മനുഷ്യന്‍റെ ഡിഎൻഎ വിവരങ്ങൾ ഉൾക്കൊള്ളുന്ന മരങ്ങൾ 2004 കാലത്ത് തന്നെ ശാസ്ത്രജ്ഞർ നിർമിച്ചെടുത്തിരുന്നു. ഇനി മനുഷ്യ ജനിതക വിവരങ്ങൾ ഉൾക്കൊള്ളുന്ന തിളങ്ങുന്ന കൂണുകൾ നിറഞ്ഞ ശവകുടീരങ്ങളും നിർമിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. മരിച്ചയാളുടെ ജനിതക തെളിവുകളുള്ള ജീവനുള്ള സ്മാരകങ്ങൾ എന്ന ആശയത്തിന് പ്രചരണം ലഭിക്കാനുള്ള സാധ്യതയെ കൂടിയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. പാശ്ചാത്യ നാടുകളില്‍ ഫ്യൂണറല്‍ സര്‍വീസ് കമ്പനികളാണ് പലപ്പോഴും അന്ത്യ കര്‍മ്മങ്ങള്‍ സംഘടിപ്പിക്കുന്നത്.

എന്താണ് ഈ രംഗത്ത് വരുന്ന വന്‍ മാറ്റങ്ങള്‍ എന്നത് പറയുന്ന ആമര്‍ എല്‍ഹറോയി ബിസിനസ് നിരീക്ഷന്‍റെ ലിങ്കിഡ് ഇന്‍ പോസ്റ്റില്‍ വിശദമായി പറയുന്നുണ്ട്. അമേരിക്കയില്‍ മാത്രം 16 ശതകോടി യുഎസ് ഡോളറിന്‍റെ മേഖലയാണ് ഫ്യൂണറല്‍ സര്‍വീസ് എന്നാണ് ഇദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്. അതിനാല്‍ ഇത്തരം മാറ്റങ്ങളെ ഏറ്റവും വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നവര്‍ക്കാണ് സാധ്യതയെന്നും ആമര്‍ എല്‍ഹറോയി പറയുന്നു.

കോവിഡിന്‍റെ കാലത്താണ് മരണാന്തര ചടങ്ങുകൾക്ക് വെർച്വലി പങ്കെടുക്കുക എന്ന ആശയത്തിന് പ്രചരണം ലഭിച്ചത്. ഇതിന്‍റെ തുടർച്ച ഇനിയുള്ള വർഷങ്ങളിൽ സംഭവിച്ചേക്കാം. അമ്പതു വർഷങ്ങൾക്കു മുമ്പുള്ള ആശയവിനിമയ രീതിയല്ലല്ലോ ഇന്ന്. അമ്പതു വർഷങ്ങൾ കൂടി കഴിഞ്ഞാൽ ഏതു രീതിയിലാവും ആശയവിനിമയമെന്നും നടത്തുന്നതെന്നും പറയാനാകില്ല. അതുകൊണ്ടു തന്നെ എല്ലാ മേഖലയിലെയും എഐയുടെ കടന്നു വരവിനെയും തള്ളിക്കളയാനാകില്ല. 2050 ആകുമ്പോഴേക്കും മരിച്ചവരെ തണുപ്പിച്ചു സൂക്ഷിക്കുന്ന സംവിധാനം സ്വീകരിക്കാൻ കൂടുതൽ പേർ തയ്യാറാകുമെന്നാണ് സൂചന.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

19 കാരൻ കുത്തേറ്റ് മരിച്ച സംഭവം; കൊലയിലേക്ക് നയിച്ചത് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം, ഒരാൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്.

കരുതലോടെ, കരുത്തുറ്റ തലമുറ; ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബത്തേരി : കേരള വനം വകുപ്പ്, വയനാട് വന്യജീവി സങ്കേതം, വയനാട് എക്സൈസ് വിമുക്തി മിഷൻ, വി.ഡി.വി.കെ ബത്തേരി മുതലായവയുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന ജൻ ദേശീയ ഗൗരവ് ദിവസ് ആഘോഷം മാളപ്പാടി ഉന്നതിയിൽ

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.