കേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്നും ഗവ. യു. പി. സ്കൂൾ ചെന്നലോടിന് അനുവദിച്ച ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 6-ന് നാളെ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും. വെള്ളിയാഴ്ച 12മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം കായികവകുപ്പുമന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. എം. എൽ. എ അഡ്വ. ടി . സിദ്ദിഖ്, മുൻ എം. എൽ. എ സി. കെ. ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എം.മുഹമ്മദ് ബഷീർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ഷിബു പോൾ, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ജി. ഷിബു, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബെന്നി ജോൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി, വാർഡ് മെമ്പർ ഷീജ ആന്റണി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഉപ ഡയറക്ടർ വി.എ ശശീന്ദ്ര വ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. ശരത്ചന്ദ്രൻ, എസ് എസ്. കെ. വയനാട് ജില്ല പ്രോഗ്രാം കോ- ഓർഡിനേറ്റർ വി അനിൽകുമാർ, വിദ്യാകിരൺ ജില്ല കോ- ഓർഡിനേറ്റർ വിൽസൺ തോമസ്,എസ് എസ്. കെ. ബ്ലോക്ക് പ്രോജക്ട് കോ -ഓർഡിനേറ്റർ എ.കെ ഷിബു, തരിയോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ബി. ലതിക തുടങ്ങിയവർ സന്നിഹിതരാവും. ഉപജില്ല കായികമേളയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍