അച്ചൂർ : നാഷണൽ സർവീസ് സ്കീമിന്റെ ജീവദ്യുതി പദ്ധതിയുടെ ഭാഗമായി ജി എച് എസ് എസ് അച്ചൂർ എൻ എസ് എസ് യുണിറ്റ് സൗജന്യ രക്ത ഗ്രൂപ്പ് നിർണയവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ എൻ സി പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങ് പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോഷ്‌ന സ്റ്റെഫി ഉദ്ഘാടനം നിർവഹിച്ചു.വൈത്തിരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സന്തോഷ് കെ എം, പി ടി എ പ്രസിഡണ്ട് ശശി എം എം, എസ് എം സി ചെയർമാൻ റഫീഖ് കെ എം, നാഷണൽ സർവീസസ് സ്കീം ജില്ലാ കോർഡിനേറ്റർ ശ്യാൽ കെ എസ്, വൈത്തിരി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ ഷെറിൻ ജോസഫ്, എൻഎസ്എസ് പടിഞ്ഞാറത്തറ ക്ലസ്റ്റർ കോർഡിനേറ്റർ സാജിദ് പി കെ,ഹെഡ്മാസ്റ്റർ സന്തോഷ് കെ കെ എന്നിവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ഡിബിത എഎം സ്വാഗതവും എൻഎസ്എസ് വോളന്റിയർ ലീഡർ ഫസീല ടി നന്ദിയും പ്രകാശിപ്പിച്ചു.ബത്തേരി താലൂക്ക് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലെ ജീവനക്കാർ വന്ന് നേതൃത്വം നൽകിയ രക്‌തദാനത്തിൽ
45 ആളുകൾ രക്‌തം ദാനം നൽകി.വൈത്തിരി താലൂക്ക് ആശുപത്രിയിലെയും പൊഴുതന ഹെൽത്ത് സെന്ററിലെയും ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പിൽ ഹയർസെക്കണ്ടറിയിലെയും ഹൈസ്കൂളിലെയും വിദ്യാർത്ഥികളുടെ രക്ത ഗ്രൂപ്പ് നിർവഹിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.