ഓടുന്ന കാറിലേക്ക് അതിശക്തമായ മിന്നല്‍; യാത്രക്കാരുടെ അത്ഭുതകരമായ രക്ഷപ്പെടല്‍, വൈറലായി വീഡിയോ !

മൂന്ന് കുട്ടികളടക്കം അഞ്ച് പേരുമായി യുഎസിലെ കൻസാസിലൂടെ ചെറിയൊരു ചാറ്റല്‍ മഴയത്ത് പോവുകയായിരുന്ന ഒരു കാറിലേക്ക് പതിച്ചത് അതിശക്തമായ മിന്നല്‍. മിന്നലിന്‍റെ വെളിച്ചത്തില്‍ പുറകിലിരുന്ന കാറിന്‍റെ ക്യാമറയില്‍ വെളിച്ചത്തിന്‍റെ അതിപ്രസരത്തില്‍ ഒരു നിമിഷത്തേക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു. 2021 ല്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കാറിലെ ആളുകള്‍ ഏങ്ങനെയാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് നിരവധി പേര്‍ അതിശയിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചോദ്യോത്തര വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച് നിരവധി അന്വേഷണങ്ങളാണ് ഉണ്ടായത്.

ഇടിമിന്നലിൽ കാറിന്‍റെ റബ്ബർ ടയറുകൾ കാരണം എസ്‌യുവി കാറിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ചില ഉപയോക്താക്കൾ നല്‍കിയ മറുപടി. റബര്‍ ടയറുകള്‍ വൈദ്യുതി ചാലകങ്ങളല്ല. അതിനാല്‍ അവയ്ക്ക് ഒരു വൈദ്യുതിയുടെ ഇൻസുലേറ്ററായി പ്രവർത്തിക്കാന്‍ കഴിയുന്നു. ഇതിനാല്‍ കാറിനുള്ളിലേക്ക് മിന്നലില്‍ നിന്നുള്ള വൈദ്യുതി എത്തുന്നില്ല. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തിൽ, കാർ ടയറുകൾ മിന്നലാക്രമണത്തിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നില്ല. കാരണം, മിന്നലില്‍ നിന്നുള്ള വോൾട്ടേജ് വളരെ ഉയർന്നതാണ്. അത്രയേറെ ഉയര്‍ന്ന വേള്‍ട്ടേജുള്ള വൈദ്യുതിയെ കാറ്റ് നിറച്ച റബര്‍ ടയറിന് പ്രതിരോധിക്കാന്‍ കഴിയില്ല. ഇടിമിന്നലിന്‍റെ ശരാശരി നീളം 3 മുതൽ 5 കിലോമീറ്റർ വരെയാണ്, ഇത് കാർ ടയറുകളുടെ വീതിയേക്കാൾ വലുതാണ്. അതിനാൽ, മിന്നലിൽ നിന്ന് കാറിലെ യാത്രക്കാരെ രക്ഷിക്കാന്‍ ടയറുകള്‍ക്ക് കഴിയില്ലെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

പിന്നെ എങ്ങനെയാണ് കാറിലെ യാത്രക്കാര്‍ അതിശക്തമായ മിന്നലിനെ അതിജീവിച്ചതെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അസ്വസ്ഥരായി. ഭൗതികശാസ്ത്രജ്ഞനായ മാർട്ടിൻ ഉമാന്‍റെ ( Martin Uman) പുസ്തകത്തില്‍ ഈ പ്രശ്നത്തിന്‍റെ ഉത്തരം നല്‍കുന്നു. അദ്ദേഹത്തിന്‍റെ സിദ്ധാന്തപ്രകാരം, ഓടുന്ന കാറിലേക്ക് മിന്നല്‍ വീഴുമ്പോള്‍ അതിന്‍റെ ലോഹ ചട്ടക്കൂട് മിന്നലില്‍ നിന്നുള്ള വൈദ്യുതിയെ ഭൂമിയിലേക്ക് അയക്കുന്നു. കാറിന്‍റെ ലോഹ നിര്‍മ്മിതമായ ബോഡി പൊള്ളയായ ഒരു ചാലകമായി പ്രവര്‍ത്തിക്കുന്നു. വൈദ്യുതകാന്തിക ശാസ്ത്രത്തിന്‍റെ അടിസ്ഥാന തത്വങ്ങളിലൊന്ന്, പൊള്ളയായ ലോഹം വൈദ്യുത മണ്ഡലങ്ങളിൽ നിന്നും വൈദ്യുത പ്രവാഹങ്ങളിൽ നിന്നും അതിന്‍റെ പൊള്ളയായ ഉള്‍വശത്തെ സംരക്ഷിക്കുന്നുവെന്നതാണ്. ഫാരാഡെ കേജ് ഇഫക്ട് (Faraday-Cage effect) എന്നാണ് ഈ സിദ്ധാന്തം അറിയപ്പെടുന്നത്. അതേ സമയം വിദഗ്ദര്‍ മറ്റൊരു മുന്നറിയിപ്പ് കൂടി നല്‍കുന്നു ഇത്തരം അവസ്ഥകളില്‍ വാഹനം യാത്രക്കാരെ സംരക്ഷിക്കും എന്ന് കരുതി യാത്ര തുടരുന്നതിനെക്കാള്‍ സുരക്ഷിതം. ഏറ്റവും സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്ത് നിര്‍ത്തുന്നതും കാലാവസ്ഥ ശരിയായ ശേഷം യാത്ര തുടരുന്നതുമായിരിക്കുമെന്നാണ്. കാരണം വാഹനത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടെങ്കില്‍ അത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നത് തന്നെ.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.