സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കുന്ന ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സ്. അപേക്ഷാ ഫോറത്തിന്റെ മാതൃകയും, വിശദ വിവരങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പാസ്‌പേര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ഒക്ടോബര്‍ 31ന് മുമ്പായി സമര്‍പ്പിക്കണം. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഫോണ്‍ 0495-2377786

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.