പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകൾ ജനകീയമാക്കി; മന്ത്രി പി.എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ താമസിക്കാൻ നേരിടുന്ന സാകേതിക പ്രശ്നങ്ങൾ പരിഹരിച്ച് ജനകീയമാക്കിയെന്നും താമസത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സർക്കാരിനും, ജനങ്ങൾക്കും സാമ്പത്തിക ലാഭമുണ്ടായെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമദ് റിയാസ് പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ പുതുതായി നിർമ്മിച്ച വിശ്രമമന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മേപ്പാടി റസ്റ്റ് ഹൗസ നവീകരിക്കുമെന്നും 20 കോടി രൂപ സംസ്ഥാനത്തെ എട്ട് റസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പീപിൾസ് റസ്റ്റ് ഹൗസ് പദ്ധതിയിലൂടെ ഓൺ ലൈൻനായി താമസ സൗകര്യം ബൂക്ക് ചെയ്തവരുടെ എണ്ണം ഇതു വരെ 1,73,692 പേരായി. കഴിഞ്ഞ മാസം 30 വരെയുള്ള ബൂക്കിങ്ങിലൂടെ സർക്കാരിന് 10,26,22056 രൂപ അധികമായി വരുമാനം ല ലഭിച്ചു. ഇത് സർക്കാരിനും റസ്റ്റ് ഹൗസ് സൗകര്യം ഉപയോഗപ്പെടുത്തിയവർക്കും സാമ്പത്തിക മെച്ചമുണ്ടായെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ നേരിടുന്ന പ്രധാന പ്രശ്നമായ പ്രവേശന പരിമിതി നേരിടുന്ന സ്ഥലങ്ങളിൽ അതത് വകുപ്പുകളുമായി ചർച്ച നടത്തി പുന: പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ലോകത്ത് തന്നെ ആദ്യമായി അടുത്ത മാസം മുതൽ സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലൂടെയും മന്ത്രിസഭാ അംഗങ്ങൾ സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും വികസന ലക്ഷ്യം മുന്നിൽവെച്ചുള്ള നവ കേരള സദസ്സ് മണ്ഡലങ്ങളിൽ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

3.9 കോടി രൂപ ചിലവിലാണ് പി.ഡബ്ല്യു.ഡി പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ഇരുനിലകളിലായി ശീതകരിച്ച രണ്ട് സ്യൂട്ട് മുറികള്‍ ഉള്‍പ്പടെ 9 മുറികള്‍, 50 പേര്‍ക്കിരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാളും ഡൈനിംഗ് ഹാള്‍ അടുക്കള, ടോയ്‌ലറ്റ് സംവിധാനം, കാര്‍പോര്‍ച്ചുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ആധുനിക രീയിയിലുള്ള വിശ്രമ മന്ദിരം നിര്‍മ്മിച്ചത്. വിശ്രമ മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ചടങ്ങിൽ ആദരിച്ചു. റസ്റ്റ് ഹൗസ് പരിസരത്ത് നടന്ന ചടങ്ങിൽ ഐ സി ബാലകൃഷണൻ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. ഉത്തര മേഖല പൊതു മരാമത്ത് കെട്ടിടം വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനിയർ ഇ.ജി വിശ്വപ്രകാശ്, സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി .കെ രമേശ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ,
അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ഹഫ്സത്ത്, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയൻ,
സുൽത്താൻ ബത്തേരി വൈസ് ചെയർ പേഴ്സൺ എൽസി പൗലോസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കൂളിവയല്‍ ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്‍ഡ്് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /എം.ടെക് (സി.എസ്/ഐ.ടി) എന്നിവയാണ് അടിസ്ഥാന യോഗ്യത. യു.ജി.സി നെറ്റ്/

സ്‌പോട്ട് അഡ്മിഷന്‍

തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വര്‍ഷ റെഗുലര്‍ എം.ടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ആന്‍ഡ് സിഗ്നല്‍ പ്രോസസ്സിംഗ്) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (നെറ്റ്വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി) കോഴ്‌സുകളിലേക്ക്

കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ പഠന സൗകര്യം; ജില്ലയില്‍ സമ പദ്ധതിയ്ക്ക് തുടക്കമായി

കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ യോഗ്യതകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സമ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പൊഴുതന ഗ്രാമ പഞ്ചായത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ, സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.