മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ സങ്കല്‍പ് സപ്താഹ് സ്മൃതി ദിവസ് പരിപാടിയുടെ ഭാഗമായി സംരംഭങ്ങള്‍ സന്ദര്‍ശിച്ചു.വെള്ളമുണ്ട പഞ്ചായത്തിലെ പി.കെ.കെ ഫുഡ് പ്രൊഡക്ടസ്, ചോക്കോ സ്വീറ്റ്‌സ് എന്നീ സ്ഥാപനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചത്. ജില്ലാ പഞ്ചായത്തംഗം കെ.വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ കാസ്മി, ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ പി.കല്യാണി, ബ്ലോക്ക് മെമ്പര്‍മാരായ പി ചന്ദ്രന്‍, പി.കെ അമീന്‍, വി.ബാലന്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരാത്ത്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി എം അനില്‍കുമാര്‍, മാനന്തവാടി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ അര്‍ച്ചന ആനന്ദ്, താലൂക്ക് വ്യവസായ ഓഫീസ് റിസോഴ്‌സ് പേഴ്‌സണ്‍ സൂരജ് ശങ്കര്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഇന്റേണ്‍ ജിഷ്ണു കൃഷ്ണന്‍ തുടങ്ങിവര്‍ പങ്കെടുത്തു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







