സിബിഐ ഡയറികുറിപ്പിന് ആറാം ഭാഗം വരുന്നു..

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസ് ‘സിബിഐ ഡയറിക്കുറിപ്പി’ന് ആറാം ഭാഗമുണ്ടെന്ന് സംവിധായകൻ കെ മധു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സംവിധായകൻ പറഞ്ഞു. മസ്ക്കറ്റിൽ വെച്ചു നടന്ന ഹരിപ്പാട് കൂട്ടായ്മയുടെ വാർഷികാഘോഷ പരിപാടിയിലായിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ച് ഭാഗങ്ങളും പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ആറാം ഭാഗംകൂടി വരുന്നതോടെ പുതിയ റെക്കോർഡാണ് ചിത്രം സ്വന്തമാക്കാൻ പോകുന്നത്. സിനിമയുടെ മറ്റ് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മമ്മൂട്ടി ആരാധകർക്ക് ഇത് സന്തോഷ വാർത്തയാണ്. ‘സിബിഐ 5 ദ ബ്രെയ്ൻ’ ആയിരുന്നു ഈ സീരീസിലെ അവസാന ചിത്രം. മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അഞ്ചാം ഭാഗത്തിന് വേണ്ട വിധത്തിലുള്ള സ്വീകാര്യത ബോക്സ് ഓഫീസിൽ ലഭിച്ചില്ലെങ്കിലും പഴയ സേതുരാമയ്യരെ അണുവിട വ്യത്യാസമില്ലാതെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനത്തിന് കൈയ്യടി ലഭിച്ചിരുന്നു.

എസ് എൻ സ്വാമി ഒരുക്കിയ തിരക്കഥയിൽ സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവായിരുന്നു സിബിഐയുടെ അഞ്ചാം ഭാഗം. സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാല് ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു.

1988-ൽ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ ‘ജാഗ്രത’ എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്‌സോഫീസ് ഹിറ്റായി മാറി. പിന്നീട് 2004-ലാണ് ‘സേതുരാമയ്യർ സിബിഐ’ എത്തുകയും 2005-ൽ ‘നേരറിയാൻ സിബിഐ’ റിലീസും ചെയ്തു. നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോഡും സേതുരാമയ്യർക്ക് സ്വന്തമാണ്.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.