2024 എസ്എസ്എൽസി പരീക്ഷ മികവാർന്ന വിജയം ലക്ഷ്യമിട്ട് തേറ്റമല ഗവ. ഹൈസ്കൂളിൽ നടപ്പിലാക്കുന്ന CARE 24
പദ്ധതിയുടെ ഭാഗമായി മൂന്ന് പ്രാദേശിക പഠന കേന്ദ്രങ്ങൾക്ക് തുടക്കമായി.അവധി ദിനങ്ങളിൽ സാമൂഹ്യ പങ്കാളിത്തത്തോടെ വിദ്യാർത്ഥികൾക്ക് പഠന പരിശീലനമാണ് ഈ കേന്ദ്രങ്ങൾ വഴി ലക്ഷ്യമിടുന്നത്.
രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന കൂട്ടായ്മ ഓരോ പ്രദേശത്തും സജീവമാണ്.
വെള്ളിലാടി , തേറ്റമല, എസ്റ്റേറ്റ് പാടി മേഖലകളിലാണ് പഠന കേന്ദ്രങ്ങൾ. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആമിന സത്താർ,പി.ടി.എ പ്രസിഡണ്ട് അബ്ദുൾ നാസർ കെ.പി ,മദർ പിടി എ പ്രസിഡണ്ട് ഫൗസിയ കെ , എസ്.എം.സി അംഗം മുജീബ് റഹ്മാൻ,റിയാസ് മേമന,ഇബ്രാഹിം കേളോത്ത്,പാടി മഹല്ല് സെക്രട്ടറി കെ. മൊയ്തീൻ,ഷെരീഫ് മംഗലത്ത്,ഹെഡ് മാസ്റ്റർ മനോജ് മാത്യു തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







