കാമുകിയുടെ മോര്‍ഫ് ചെയ്ത് ചിത്രം പ്രചരിപ്പിച്ച ശേഷം കമന്റുകൾ വായിച്ച്‌ ആനന്ദിക്കും; തമിഴ്നാട് സ്വദേശിയായ 26 കാരൻ ബംഗളൂരുവിൽ അറസ്റ്റിൽ

ലിവ് – ഇൻ പങ്കാളിയായ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. സംഭവത്തില്‍ തമിഴ്നാട്ടിലെ വെല്ലൂര്‍ സ്വദേശിയായ സഞ്ജയ് കുമാറിനെ (26) ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന സഞ്ജയ് കുമാറും 24കാരിയായ കാമുകിയും കുറച്ചുകാലമായി ലിവ് – ഇൻ ബന്ധത്തിലായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂര്‍ സ്വദേശികളായ ഇരുവരും പത്താം ക്ലാസ് മുതല്‍ സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം.

ഇരുവരും വിവാഹം കഴിക്കാനൊരുങ്ങുന്നതിനിടെയാണ് യുവാവ് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതറിഞ്ഞ് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി തന്റെ ലിവ്- ഇൻ പങ്കാളിയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍ക്ക് ഇയാള്‍ ലെെക്ക് ഇടുകയും മറുപടി നല്‍കുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

തന്റെ കാമുകിയുടെ അശ്ലീല ദൃശ്യം പോസ്റ്റ് ചെയ്ത് അതില്‍ വരുന്ന കമന്റ് വായിച്ച്‌ ആനന്ദിച്ചിരുന്നതായി സഞ്ജയ് കുമാര്‍ പൊലീസിന് മൊഴി നല്‍കി. കൂടാതെ പ്രതി തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രതിയുടെ ഫോണുകളും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.

പോലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ അത്ര “ക്ലിയറാകില്ല ‘

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പുതിയ രീതിയിലാക്കിയപ്പോള്‍‌ അല്ലറചില്ലറ കേസുകളൊക്കെ സർട്ടിഫിക്കറ്റിലും പതിയും. മുന്പ് സർട്ടിഫിക്കറ്റുകളില്‍ കേസ്

പ്രായം ഏതുമാകട്ടെ, ഹൃദയാഘാതവുമായി ബന്ധപ്പെട്ട മരണനിരക്ക് കൂടുന്നു; ചിട്ടയായ ശീലങ്ങള്‍ അനിവാര്യം

പ്രായമൊന്നും ഒരു കാര്യമല്ല എന്നത് ഓര്‍മപ്പെടുത്തിക്കൊണ്ട് രാജ്യത്ത് ഹൃദയാഘാത നിരക്കുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യമുണ്ടെന്ന് നമ്മള്‍ കരുതുന്ന

‘അദ്ദേഹത്തെ ബഹുമാനിക്കുന്നു, പക്ഷേ എനിക്ക് എന്‍റെ ജോലി ചെയ്യണം’; റൊണാള്‍ഡോയെ നേരിടുന്നതില്‍ യമാല്‍

യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ നേരിടുന്നതിനെ കുറിച്ച് സ്‌പെയിന്റെ കൗമാര താരം

WAYANAD EDITOR'S PICK

TOP NEWS

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച…
Kerala

എന്താണ് തൈറോയിഡ്..?ലക്ഷണങ്ങള്‍ അറിയാം

ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ല എന്നുളള വിഷമമാണ് പലര്‍ക്കും. ഈ ലക്ഷണങ്ങള്‍ പല രോഗങ്ങള്‍ക്കും കാരമാകാം. എന്നാല്‍ ആദ്യം പരിശോധിക്കേണ്ടത് തൈറോയാഡാണ്. കൃത്യമായ ചികിത്സയിലൂടെ…
Health

വായ്പയെടുത്തവർക്ക് സന്തോഷ വാർത്ത, ഇ‌എം‌ഐകൾ കുറയും; റിപ്പോ നിരക്ക് കുറച്ച് ആർബിഐ

ദില്ലി: തുടർച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 50 ബേസിസ് പോയിന്റ് കുറച്ചതോടെ നിലവിലെ നിരക്ക് 6% ൽ നിന്ന്…
General

പോലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ അത്ര “ക്ലിയറാകില്ല ‘

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പുതിയ രീതിയിലാക്കിയപ്പോള്‍‌ അല്ലറചില്ലറ കേസുകളൊക്കെ സർട്ടിഫിക്കറ്റിലും പതിയും. മുന്പ് സർട്ടിഫിക്കറ്റുകളില്‍ കേസ് വിവരങ്ങള്‍ ചേർക്കാറില്ലായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കായി അപേക്ഷിക്കുന്ന “കേസുകെട്ടുകാർക്ക്’പുതിയ പരിഷ്കാരം…
General

പ്രായം ഏതുമാകട്ടെ, ഹൃദയാഘാതവുമായി ബന്ധപ്പെട്ട മരണനിരക്ക് കൂടുന്നു; ചിട്ടയായ ശീലങ്ങള്‍ അനിവാര്യം

പ്രായമൊന്നും ഒരു കാര്യമല്ല എന്നത് ഓര്‍മപ്പെടുത്തിക്കൊണ്ട് രാജ്യത്ത് ഹൃദയാഘാത നിരക്കുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യമുണ്ടെന്ന് നമ്മള്‍ കരുതുന്ന യുവതീ യുവാക്കള്‍ , കുട്ടികള്‍, പ്രായമായവര്‍ അങ്ങനെ നല്ലൊരു ഭാഗം…
Health

RECOMMENDED

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ്…

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ സര്‍ക്കാർ കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് എല്ലാ ഫുട്‌ബോള്‍…

മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹിമാന്‍; അര്‍ജന്റീനയുടെ മത്സരം തിരുവനന്തപുരത്ത് നടത്തിയേക്കും

തിരുവനന്തപുരം: ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന…

പ്ലസ് വണ്‍ പ്രവേശനം ;സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിന് സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വർഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയില്‍ പ്രവേശന നടപടി…

തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന്‍

തിരുവനന്തപുരം: തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ. ഈ മാസം അവസാനം ഈ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തത്കാല്‍ ടിക്കറ്റുകളുടെ ദുരുപയോഗവും തട്ടിപ്പും തടയുന്നതിനും…

‘ഗ്രൗണ്ട് വിട്ടുപോകും മുമ്പേ കൈയിൽ കിട്ടും, ചിലർ കുഴപ്പത്തിലാക്കാൻ ശ്രമിക്കും, വീഴരുത്’; വമ്പൻ പ്രഖ്യാപനവുമായി ​ഗണേഷ് കുമാർ

തിരുവനന്തപുരം: പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ഫോണിലേക്ക് ഡിജിറ്റൽ രൂപത്തിലാണ് ലൈസൻസ് ലഭ്യമാക്കുക. ചിലർ അട്ടിമറിക്കാനും കുഴപ്പത്തിലാക്കാനും…

സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ

ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച്‌ അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തിയ…

പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.…

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയില്‍

ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ കുര്യൻ…

യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 18 മാസം പെൻഷൻ കുടിശ്ശിക, ഇനിയുള്ളത് 2 ഗഡുക്കൾ മാത്രം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു സമഗ്ര ക്ഷേമസംസ്ഥാനമായി മാറ്റാനുള്ള കാഴ്ചപ്പാടിലാണ്…

ഹയർസെക്കൻഡറി അധ്യാപിക ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടൂക്കി; സംഭവം ചാലക്കുടിയിൽ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുഴയിലേക്ക് ചാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സിന്തോളാണ് (40) പുഴയിലേക്ക് ചാടിയത്. നിലമ്ബൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട…

പടിയൂരില്‍ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാള്‍ ആദ്യഭാര്യയെ കൊന്ന് കാട്ടില്‍ കുഴിച്ചിട്ട കേസിലെ പ്രതി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

പടിയൂരിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസിലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയയാള്‍. പടിയൂർ പഞ്ചായത്തിനടുത്ത വീട്ടില്‍ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെ കൊല്ലപ്പെട്ട…

തൃശ്ശൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകളുടെ വസ്ത്രത്തിൽ പുരുഷ സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ ഒട്ടിച്ചുവച്ച നിലയിൽ; രണ്ടാം ഭർത്താവിനെ തെരഞ്ഞ് പോലീസ്

തൃശൂർ പടിയൂരില്‍ അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി. പടിയൂർ സ്വദേശി മണി (74) , മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഖയുടെ രണ്ടാം ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ പൊലീസ്…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.