തരുവണ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നാഷണൽ സർവീസ് സ്കീം ജില്ലാതലത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിൻ്റെ നിർമ്മാണവുമായ് ബന്ധപ്പെട്ട് സ്വാഗതസംഘം രൂപീകരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജെസ്സി അധ്യക്ഷത വഹിച്ചു. നാഷണൽ സർവീസ് സ്കീം ജില്ലാ കോ-ഓർഡിനേറ്റർ ശ്യാൽ കെ എസ്, വാർഡ് മെമ്പർ രജിത വിജയൻ, ക്ലസ്റ്റർ കൺവീനർമാരായ സാജിദ് പി കെ , സുദർശൻ കെ ഡി , മദർ പിടിഎ പ്രസിഡൻ്റ് ശ്രീജ എം, പ്രോഗ്രാം ഓഫീസർ അശോകൻ വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ രജിത വിജയൻ ചെയർമാനും, ശ്യാൽ കെ എസ് കൺവീനറുമായ കമ്മറ്റി രൂപീകരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







