പഴങ്ങളുടെ കൂടാരമൊരുക്കാൻ മുള്ളൻകൊല്ലി

വിപണി മൂല്യമുള്ള പഴങ്ങളുടെ തൈകൾ നട്ടുവളർത്തി മുള്ളൻകൊല്ലിയെ പഴങ്ങളുടെ കൂടാരമാക്കാൻ ഒരുങ്ങുകയാണ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ പൈലറ്റ് പ്രവൃത്തികളുടെ പ്രഖ്യാപനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മുളളൻകൊല്ലിയിൽ നിർവഹിച്ചു. കാർഷിക മേഖലയിൽ പഞ്ചായത്ത് നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് മഹത്തായ കാർഷിക സംസ്ക്കാരത്തെ സൃഷ്ടിച്ചെടുക്കാനുള്ള പദ്ധതിയാണ് ഫ്രൂട്ട് ഹബ്ബ്. പ്രദേശത്തെ വിനോദസഞ്ചാര മേഖലയുടെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് പദ്ധതി വിഭാവനം ചെയ്തത്. വിപണി മൂല്യമുള്ള പഴവർഗങ്ങളുടെ തൈകൾ നട്ടുപിടിപ്പിച്ച് വാർഡ് തലത്തിൽ കർഷക കൂട്ടായ്മകൾ രൂപീകരിച്ച് കൃഷി ചെയ്യുന്ന കൃഷിക്കാരൻ്റെ പേരിൽ ബ്രാൻഡ് ചെയ്ത് ഉത്പ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന പദ്ധതിയാണ് ഫ്രൂട്ട് ഹബ്ബ്. പദ്ധതിയിലൂടെ അധികമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന പഴവർഗ്ഗങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കും. മാറി വരുന്ന ഭക്ഷ്യ സംസ്ക്കാരത്തിന് അനുസരിച്ച് നിത്യജീവിതത്തിൽ ഉണ്ടാകുന്ന പഴവർഗ്ഗങ്ങളുടെ സ്വാധീനം കണക്കിലെടുത്താണ് പദ്ധതിക്ക് പഞ്ചായത്ത് രൂപം നൽകിയത്. റംബൂട്ടാൻ, മാംഗോസ്റ്റിൻ, അവകാഡോ, ഡ്രാഗൺ ഫ്രൂട്ട്, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴങ്ങൾ അടക്കം മുള്ളൻകൊല്ലിയുടെ കാലാവസ്ഥക്ക് അനുയോജ്യമായ കൂടിയ അളവിൽ പ്രോട്ടീനുള്ള പഴവർഗ്ഗങ്ങളുടെ കൃഷിയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. പഴങ്ങൾ ഉത്പ്പാദിപ്പിച്ച് വിപണി സാധ്യതകൾ കണ്ടെത്തി സർക്കാർ ഏജൻസികളെയും ഇതര ഏജൻസികളെയും ഉൾപ്പെടുത്തി മുള്ളൻകൊല്ലിയെ ഫ്രൂട്ട് ഹബ്ബാക്കുന്ന ബൃഹത് പദ്ധതിക്കാണ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് നിലമൊരുക്കുന്നത്. .

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.