പുൽപ്പള്ളി കല്ലുവയൽ കതവാക്കുന്നിൽ യുവാവിനെ തലയ്ക്കടിച്ച്കൊലപ്പെടുത്തി.കതവാക്കുന്ന് തെക്കേക്കര വീട്ടിൽ അമൽദാസ് (22)ആണ് കൊല്ലപ്പെട്ടത്.കോടാലികൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്.പിതാവാണ് കൊലപ്പെടുത്തിയതെന്ന സംശയത്തിൽ പൊലീസ്.പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം .പുൽപ്പള്ളി സി.ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നു.
ശിവദാസനും ഭാര്യ സരോജിനിയും തമ്മിൽ കുടുംബ വഴക്ക് ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സരോജിനിയും, മകൾ കാവ്യയും കബനിഗിരിയിലെ സരോജിനിയുടെ ഗൃഹത്തിലായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെ അമൽദാസ് ഇവരെ ഫോണിൽ വിളിച്ചുകൊണ്ടിരിക്കെ ശിവദാസൻ കോടാലി കൊണ്ട് തലക്കടിച്ചതായാണ് സൂചന. സംശയം തോന്നിയ കാവ്യ അയൽവാസികളെ വിളിച്ച് വിവരം പറഞ്ഞതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ അമലിനെ കണ്ടെത്തിയത്.
ആക്രമിക്കാനുപയോഗിച്ച കോടാലി മുറ്റത്ത് കിടക്കുന്നുണ്ടായിരുന്നു. സംഭവ ശേഷം ശിവദാസനെ കാണ്മാനില്ലെന്ന് നാട്ടുകാർ പറഞ്ഞു.