ഷോർട്ട്സും അണിഞ്ഞ് സൂപ്പർ ബൈക്കിൽ ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ഇറങ്ങിയ സുന്ദരി: വീഡിയോ വൈറൽ

ഓണ്‍ലൈൻ ഫുഡ് ഡെലിവെറികളുടെ കാലമാണിത്. പ്രത്യേകിച്ച്‌ നഗരകേന്ദ്രങ്ങളിലെല്ലാം ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ഏജൻസികള്‍ ഇടം പിടിച്ചുകഴിഞ്ഞിരിക്കുന്നു. നിരത്തില്‍ അങ്ങോളമിങ്ങോളം പാഞ്‍ഞുപോകുന്ന സ്വിഗ്ഗി- സൊമാറ്റോ യൂണിഫോം ധാരികളെ കണ്ടാലേ ഈ ട്രെൻഡിനെ കുറിച്ച്‌ വ്യക്തമാകും. ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്തുന്നതിനും, കൂട്ടുന്നതിനുമായി ഈ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ഏജൻസികളാകട്ടെ ഓരോ സമയത്തും ഓരോ മാര്‍ക്കറ്റിംഗ് രീതികള്‍ അവലംബിക്കാറുണ്ട്.

പരസ്യങ്ങള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാനുള്ള കാര്യങ്ങള്‍, ഓഫറുകള്‍ എല്ലാം ഇത്തരത്തില്‍ കമ്ബനികള്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ സമാനമായ രീതിയില്‍ സൊമാറ്റോ നടത്തിയൊരു മാര്‍ക്കറ്റിംഗ് രീതിയാണ് സോഷ്യല്‍ മീഡിയയിലെല്ലാം ശ്രദ്ധേയമായിരിക്കുന്നത്. ഡെലിവെറി എക്സിക്യൂട്ടീവിന്‍റെ വേഷത്തില്‍ ഒരു മോഡലിനെ നഗരത്തിലിറക്കിയിരിക്കുകയാണ് സൊമാറ്റോ. ഇൻഡോര്‍ നഗരത്തിലാണ് സംഭവം. സൊമാറ്റോയുടെ യൂണിഫോമായ ടീഷര്‍ട്ടാണ് യുവതി ധരിച്ചിട്ടുള്ളത്. സൊമാറ്റോയുടെ ബാഗും പുറത്ത് ധരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനൊപ്പം ഷോര്‍ട്സ് ആണ് യുവതി ധരിച്ചിരിക്കുന്നത്. മാത്രമല്ല- ഒരു സൂപ്പര്‍ബൈക്കും ഓടിച്ചാണ് മോഡലായ യുവതി നഗരം കറങ്ങിയിരിക്കുന്നത്.

സാധാരണഗതിയില്‍ തന്നെ ബൈക്കോടിക്കുന്ന സ്ത്രീകള്‍ക്ക് പെട്ടെന്ന് ശ്രദ്ധ ലഭിക്കാറുണ്ട്. അതുമൊരു സൂപ്പര്‍ബൈക്കില്‍ സിനിമാതാരങ്ങളുടെ ‘ലുക്കോടെ’ ഒരു യുവതി സൊമാറ്റോ ഡെലിവെറി എക്സിക്യൂട്ടീവിന്‍റെ വേഷത്തില്‍ കറങ്ങുമ്ബോള്‍ എത്രമാത്രം ശ്രദ്ധ കിട്ടുമെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ.സംഗതി വിജയമായി എന്ന് നിസംശയം പറയാം.


വീഡിയോയില്‍ നിന്ന് തന്നെ ആളുകള്‍ എത്രമാത്രം അമ്ബരന്നു എന്നത് കാണാൻ കഴിയും. ചെത്ത് ലുക്കില്‍ സൊമാറ്റോ യൂണിഫോമും ബാഗുമെല്ലാം അണിഞ്ഞ് സൂപ്പര്‍ബൈക്കില്‍ വന്ന് നില്‍ക്കുന്ന യുവതിയെ അതിശയത്തോടെ നോക്കുകയാണ് ചുറ്റുമുള്ളവര്‍. ചിലര്‍ യുവതിയുടെ മുഖമൊന്ന് കാണാൻ എത്തിനോക്കുകയും ചിലര്‍ ഇവരോട് സംസാരിക്കാനുള്ള അവസരം നോക്കുന്നതും എല്ലാം വീഡിയോയില്‍ കാണാം.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.