മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് മോട്ടോര്‍ വാഹന നികുതി കുടിശ്ശികയ്ക്ക് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്കായി ഒറ്റത്തവണ കുടിശ്ശിക നിവാരണ പദ്ധതിപ്രകാരം ഇളവുകളോടെ നികുതി ഒടുക്കി റിക്കവറി നടപടികള്‍ തീര്‍പ്പാക്കുന്നതിനായി ഒക്ടോബര്‍ 26 ന് രാവിലെ 11 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തുന്നു. റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന വാഹന ഉടമകള്‍ അവസരം ഉപയോഗിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







