എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് ജില്ലാ ബോധവത്ക്കരണ ക്യാമ്പും ഔട്ട്‌റിച്ച് പ്രോഗ്രാമും ഒക്ടോബര്‍ 27 ന് രാവിലെ 9 ന് കല്‍പ്പറ്റ ആസൂത്രണ ഭവന്‍ എ. പി.ജെ ഹാളില്‍ നടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ നിന്നുമുള്ളവര്‍ക്ക് പങ്കെടുക്കാം. https://forms.gle/mfafpepPbtAC2jq-j6 സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും പങ്കെടുക്കാം.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







