Ppസുരക്ഷ 2023 പദ്ധതി പ്രകാരം കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, നബാര്‍ഡ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയിലൂടെയാണ് ധനസഹായം നല്‍കിയത്.കേരള ഗ്രാമീണ ബാങ്കില്‍ ചേര്‍ന്ന സുരക്ഷാ പദ്ധതിയിലൂടെ മരണാനന്തരം ഷിജി ജോസഫിന്റെ കുടുംബത്തിന് അര്‍ഹമായ നാലര ലക്ഷം രൂപയും രജി തോമസിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുമാണ് അനുവദിച്ചത്.കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ധനസഹായത്തിനുള്ള ചെക്ക് കൈമാറി. എ.ഡി.എം എന്‍.ഐ ഷാജു, കേരള ഗ്രാമീണ ബാങ്ക് റീജിയണല്‍ മാനേജര്‍ സുരേന്ദ്രന്‍, നബാര്‍ഡ് ജില്ലാ ഓഫീസര്‍ വി. ജിഷ, ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍, കേരള ഗ്രാമീണ ബാങ്ക് നടവയല്‍ ശാഖ മാനേജര്‍ ആര്‍. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.