ജില്ലാ പഞ്ചായത്തും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം വിവിധ കലാ മത്സരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. വായ്പ്പാട്ട്, മണിപ്പൂരി, കഥക്, സിത്താര്‍, വീണ, ഒഡീസ്സി, ഗിത്താര്‍, ഹാര്‍മോണിയം, ഫ്ളൂട്ട്, സ്റ്റോറി റൈറ്റിംഗ് പോസ്റ്റര്‍ മേക്കിംഗ്, ഫോട്ടോ ഗ്രാഫി, ജസ്റ്റ് എ മിനിട്ട് എന്നീ ഇനങ്ങള്‍ക്ക് ജനുവരി 1 ന് 15 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 5 ന് വൈകിട്ട് 4 നകം ജില്ലാ പഞ്ചായതത്തില് നേരിട്ട് എത്തിക്കണം.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.