തരിയോട് : വയനാട് ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായ പൂഴിത്തോട് – പടിഞ്ഞാറത്തറ പാതക്കായി ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന പോരാട്ടങ്ങൾക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണയും നൽകുമെന്ന് തരിയോട് ഫൊറോനാ കൗൺസിൽ യോഗം ഏകകണ്ഡമായി അഭിപ്രായപ്പെട്ടു. ഫൊറോനാ വികാരി ഫാ തോമസ് പ്ലാശനാൽ അധ്യക്ഷത വഹിച്ചു.ഫാ വിനോദ് പാക്കാനിക്കുഴിയിൽ മുഖ്യാധിതിയായിരുന്നു. കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ഷണ്മുഖൻ, ജോൺസൻ ഒ.ജെ, കമൽ ജോസഫ് പ്രസംഗിച്ചു. സിബി മാങ്കോട്ട് സ്വാഗതവും, സിബി മാപ്രാനത്ത് നന്ദിയും പറഞ്ഞു. സാജൻ തുണ്ടിയിൽ,ജോണി മുകളേൽ, ആലിക്കുട്ടി സി.കെ, അബ്ദുൾ അസീസ്, ഉലഹന്നാൻ പട്ടരുമഠം എന്നിവർ പങ്കെടുത്തു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







