കൽപ്പറ്റ: വയനാട് ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് യുദ്ധക്കാലാടിസ്ഥാനത്തിൽ പരിഹാരമുണ്ടാക്കണമെന്നും, ബദൽ പാതകൾ പലതും നിർദ്ദേശിക്കപ്പെട്ടിട്ടു ണ്ടെങ്കിലും നിർമ്മാണത്തിന്റെ സിംഹഭാഗവും പിന്നിട്ട പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയ്ക്ക് സർക്കാർ പ്രാമുഖ്യം നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. പൂഴിത്തോട് -പടിഞ്ഞാറത്ത പാതയുടെ വിഷയത്തിൽ പോരാടുന്ന ജനകീയ കർമ്മ സമിതി നേതാക്കളുമായി സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.ഈ വിഷയത്തിൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടു വരുമെന്നും അദ്ദേഹം ഉറപ്പു നൽകി. കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ഷണ്മുഖൻ വൈസ് ചെയർമാൻ ജോൺസൻ ഒ.ജെ നേതൃത്വം നൽകി. DCC പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ ,എം.എൽ.എ.ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ, എം.എ ജോസഫ്, പോൾസൻ കൂവയ്ക്കൽ, പി.കെ അബ്ദുൾ റഹ്മാൻ , അഡ്വ പി.ഡി സജി, ശോഭനക്കുമാരി എന്നിവർ സന്നിഹിതരായിരുന്നു.

പാൽ വില കൂട്ടും, വർധന ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ, മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മിൽമയ്ക്കാണ് പാൽവില വർധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയിൽ തോമസ്