കെ.ടെറ്റ് വെരിഫിക്കേഷന് പൂര്ത്തീകരിച്ച ഉദ്യോഗാര്ത്ഥികളുടെ സര്ട്ടിഫിക്കറ്റുകള് ജില്ലാ വിദ്യാഭ്യാസ ഓഫീസില് നിന്നും ലഭിക്കും. ഉദ്യോഗാര്ത്ഥികള് ഒക്ടോബര് 30, 31 നവംബര് 1 തീയതികളില് ഹാള്ടിക്കറ്റുമായി ജില്ലാ വിദ്യാഭ്യാസ ഓഫീസില് നിന്ന് സര്ട്ടിഫിക്കറ്റുകള് വാങ്ങണമെന്ന് ജില്ലാ വിദ്യഭ്യാസ ഓഫീസര് അറിയിച്ചു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







