‘ചിത്രങ്ങൾ വ്യാജമാണോ അല്ലയോ ?’; ഇനി എളുപ്പം കണ്ടെത്താം !, പുതിയ ടൂളുമായി ഗൂഗിൾ

വ്യാജ വാർത്തകളും വ്യാജ ചിത്രങ്ങളും വളരെ വ്യാപകമായി പ്രചരിക്കുന്ന ഇക്കാലത്ത് ചിത്രങ്ങൾ വ്യാജമാണോ അല്ലയോ എന്ന് പരിശോധിക്കാൻ ‘ഫാക്ട് ചെക്ക് ടൂൾ’ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഓൺലൈനിൽ കാണുന്ന ചിത്രങ്ങളുടെ ‘എബൗട്ട് ദിസ് ഇമേജ്’ ഓപ്ഷൻ ഉപയോഗിച്ച് ചിത്രത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ കണ്ടെത്താനാകും.

ഈ ടൂളിലൂടെ ഉപയോക്താക്കൾക്ക് ഒരു ചിത്രത്തിന്റെ വിശ്വാസ്യതയും പശ്ചാത്തലവും പരിശോധിക്കാൻ സാധിക്കും. മാത്രവുമല്ല ഈ ടൂളിലൂടെ ചിത്രത്തിന്റെ ചരിത്രവും മെറ്റാഡാറ്റയും ഏതെല്ലാം വെബ്‌സൈറ്റുകളിൽ ഈ ചിത്രം ഉപയോഗിച്ചുണ്ടെന്നും കണ്ടെത്താനാകും. ഗൂഗിൾ ഇമാജ്‌സിലുള്ള ചിത്രിത്തിന് മുകളിലുള്ള ‘ത്രീ ഡോട്ട്‌സ്’ ക്ലിക്ക് ചെയ്‌തോ അല്ലെങ്കിൽ ‘മോർ എബൗട്ട് ദിസ് പേജ്’ എന്ന ഓപ്ഷൻ ഉപയോഗിച്ചോ ഈ ടൂൾ ഉപയോഗിക്കാനാകും.

ചിത്രത്തിന്റെ ചരിത്രം അറിയുന്നതിലൂടെ ഉപയോക്താവ് സെർച്ച് ചെയ്യുന്ന ചിത്രമോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട് ചിത്രങ്ങളോ എന്നു പോസ്റ്റ് ചെയ്തതാണെന്നും ഏതെല്ലാം കാലങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്താൻ സഹായിക്കും. ചിത്രത്തിന്റെ മെറ്റാഡാറ്റ ലഭ്യമാകുന്നതിലൂടെ ചിത്രം ക്രിയേറ്റ് ചെയ്തവരെ കുറിച്ചും പബ്ലിഷ് ചെയ്തവരെകുറിച്ചും അറിയാൻ സാധിക്കും. മാത്രവുമല്ല എ.ഐ ജനറേറ്റഡ് ചിത്രമാണോയെന്ന് പരിശോധിക്കാനുമാകും. ഇതുകൂടാതെ വാർത്തകളും മറ്റ് ഫാക്ട് ചെക്കിംഗ് സൈറ്റുകളും ചിത്രത്തെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളും ലഭ്യമാകും.

അംഗീകൃത മാധ്യമപ്രവർത്തകർക്കും ഫാക്ട് ചെക്കേഴ്‌സിനും ചിത്രം അവരുടെ ഫാക്ട് ചെക്കിംഗ് സെർച്ച് എ.പി.ഐയിൽ ഉപയോഗിക്കാനും ചിത്രത്തിന്റെ യു.ആർ.എൽ കോപ്പി ചെയ്ത് ഉപയോഗിക്കാനും സാധിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. കഴിഞ്ഞ ജൂൺ മുതൽ ഈ ടൂൾ കമ്പനി പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഒരു ചിത്രത്തെക്കുറിച്ചുള്ള വസ്തുതാ പരിശോധനകളും റഫറൻസുകളും കണ്ടെത്താൻ ഫാക്ട് ചെക്കർ ടൂളിന് സാധിക്കുന്നുണ്ടെന്നും ഗൂഗിൾ അറിയിച്ചു.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.