തലച്ചോറിനെയും വൃക്കയെയും ബാധിക്കുന്ന വിഷാംശങ്ങള്‍ ചോക്ലേറ്റുകളില്‍; കണ്ടെത്തി ഗവേഷകര്‍

നമ്മള്‍ വിപണിയില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളുടെയും ഗുണനിലവാരത്തെയും സുരക്ഷയെയും കുറിച്ച് നമുക്ക് അത്രകണ്ട് വ്യക്തത ഉണ്ടാകണമെന്നില്ല. പലപ്പോഴും അനുവദനീയമായ അളവിലധികം പല ഘടകങ്ങളും ചേരുമ്പോള്‍ അത് ക്രമേണ നമ്മെ ബാധിക്കുന്ന രീതിയില്‍ അപകടകരമായിത്തീരുകയും ചെയ്യും.

ഇപ്പോഴിതാ ചോക്ലേറ്റുകളുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍- ഓര്‍മ്മപ്പെടുത്തല്‍ പോലൊരു പഠനം വന്നിരിക്കുകയാണ്. പഠനത്തിന്‍റെ വിശദാംശങ്ങള്‍ വലിയ രീതിയിലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

യുഎസിലുള്ള ‘കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്സ്’ എന്ന സംഘടനയാണ് പഠനം നടത്തിയിരിക്കുന്നത്. വിപണിയിലെ വിവിധ ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ച്, ഉപഭോക്താക്കള്‍ക്ക് ആശ്രയമെന്ന നിലയില്‍ സാമ്പത്തിക ലക്ഷ്യമില്ലാതെ- സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ‘കൺസ്യൂമര്‍ റിപ്പോര്‍ട്ട്സ്’.

ചോക്ലേറ്റുകളില്‍ നമ്മുടെ ശരീരത്തിന് ദോഷകരമാകും വിധത്തില്‍- അത്രയും അളവില്‍ ‘ലെഡ്’, ‘കാഡ്മിയം’ എന്നിവ അടങ്ങിയിരിക്കുന്നതായാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഡാര്‍ക് ചോക്ലേറ്റ് ബാറുകള്‍, മില്‍ക് ചോക്ലേറ്റ് ബാറുകള്‍, ചോക്ലേറ്റ് ചിപ്സ്, കൊക്കോ പൗഡര്‍, ഹോട്ട് കൊക്കോ മിക്സസ്, ബ്രൗണീസ്, ചോക്ലേറ്റ് കേക്കി എന്നിങ്ങനെ നാല്‍പത്തിെയെട്ടോളം ഉത്പന്നങ്ങളാണ് ഇവര്‍ പരിശോധനയ്ക്കായി എടുത്തത്.

ഇതില്‍ പതിനാറ് ഉത്പന്നങ്ങളിലും അളവിലധികം ലെഡും കാഡ്മിയവും ഗവേഷകര്‍ കണ്ടെത്തി. വര്‍ഷങ്ങളോളം ഈ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ ക്രമേണ നമ്മുടെ നാഡീവ്യവസ്ഥയെയും തലച്ചോറിനെയും വൃക്കകളെയും രോഗപ്രതിരോധ വ്യവസ്ഥയെയുമെല്ലാം ബാധിക്കുന്ന ഘടകങ്ങളാണ് ലെഡും കാഡ്‍മിയവും.

ഈ ഉത്പന്നങ്ങളുടെയെല്ലാം നിര്‍മ്മാതാക്കളായ കമ്പനികള്‍ തന്നെയാണ് ഇതിന് ഉത്തരം പറയേണ്ടത് എന്നും ഇത് ഒരിക്കലും അനുവദനീയമായൊരു കാര്യമല്ലെന്നും ഗവേഷകര്‍ പറയുന്നു. കുട്ടികളെയും ഗര്‍ഭിണികളെയുമാണ് ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ ഏറെയും ബാധിക്കുകയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നെസ്റ്റ്ലേ, സ്റ്റാര്‍ബക്സ്, വാള്‍മാര്‍ട്ട് അടക്കം പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും ഇക്കൂട്ടത്തിലുണ്ട്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.