ടി.സിദ്ദിഖ് എം.എല്‍.യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കണിയാമ്പറ്റ ജി.എച്ച്.എസ് സ്‌കൂളിന് ലാപ്‌ടോപ്പുകളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിന് 281500 രൂപയും വൈത്തിരി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിലെ അഞ്ചാം നമ്പര്‍ പാലം നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







