കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം നടപ്പില്‍ വരുത്തുന്നതിന് പദ്ധതി അംഗങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനും കൂടാതെ അനുബന്ധ രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുന്നതിനുമായി കേന്ദ്രീകൃത ടെന്‍ഡറുകള്‍ ക്ഷണിച്ചു.നിലവില്‍ 12 ജില്ലകളിലായി 327530 സജീവ അംഗങ്ങളാണുള്ളത് ഇത്രയും അംഗങ്ങളെ ജില്ലാതലത്തില്‍ ഡാറ്റാ എന്‍ട്രി ചെയ്ത് ക്രോഡീകരിക്കാന്‍ കഴിയുന്ന ഏജന്‍സികള്‍ക്കാണ് മുന്‍തൂക്കം നല്‍കുക. ടെണ്ടര്‍ നവംബര്‍ 6 നകം നല്‍കണം. ഫോണ്‍: 04952 378480

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







