സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വിവിധ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിലുള്ള പഞ്ചായത്ത്/മുനിസിപ്പാലിറ്റി പരിധിയില്‍ എസ്.ടി/ഹെല്‍ത്ത് പ്രമോട്ടര്‍മാരെ നിയമിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച്ച ബത്തേരി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാള്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നടക്കും. മീനങ്ങാടി, നൂല്‍പ്പുഴ, പൂതാടി പഞ്ചായത്തിന് കീഴിലുള്ളവര്‍ക്ക് നവംബര്‍ 9നും ബത്തേരി മുനിസിപ്പാലിറ്റി, പൂതാടി പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് നവംബര്‍ 14നും പുല്‍പ്പള്ളി പഞ്ചായത്തിലുള്ളവര്‍ക്ക് നവംബര്‍ 15നുമാണ് കൂടിക്കാഴ്ച്ച. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെയാണ് കൂടിക്കാഴ്ച്ച. അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04936 221074

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







