2019 മാര്‍ച്ച് 31 വരെയോ അതിന് മുമ്പുള്ള കാലയളവിലോ മോട്ടോര്‍ വാഹന നികുതി കുടിശ്ശിക വരുത്തുകയും റവന്യു റിക്കവറി നടപടികള്‍ നേരിടുന്നവരുമായ വാഹന ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഇളവുകളോടെ നികുതി ഒടുക്കി റവന്യു റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകാന്‍ അവസരം. നവംബര്‍ 8 രാവിലെ 11 മുതല്‍ സുല്‍ത്താന്‍ബത്തേരി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ അദാലത്ത് നടത്തുന്നു. റവന്യു റിക്കവറി നടപടികള്‍ നേരിടുന്ന വാഹന ഉടമകള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







