വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് 5 ദിവസത്തെ സംരംഭകത്വ ശില്‍പ്പശാല നടത്തുന്നു. നവംബര്‍ 14 മുതല്‍ 18 വരെ കളമശ്ശേരിയിലാണ് പരിശീലനം.പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. www.kied.info എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി നവംബര്‍ 6 നകം അപേക്ഷ നല്‍കണം. ഫോണ്‍: 0484 2532890, 2550322, 9605542061.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.