ജില്ലാ ശിശുക്ഷേമ സമിതിയും സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന നടത്തുന്ന ഈ വര്‍ഷത്തെ ശിശുദിനാഘോഷ പരിപാടികള്‍ നയിക്കാനുള്ള നേതാക്കളെ തെരഞ്ഞെടുത്തു. ബത്തേരി അസംപ്ഷന്‍ എ.യു.പി.സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥി പി.എസ്. ഫൈഹയാണ് കുട്ടികളുടെ പ്രധാനമന്ത്രി. മാനന്തവാടി ഗവ: യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി എയിലിന്‍ റോസ് റോയ് പ്രസിഡന്റും കല്ലോടി സെന്റ് ജോസഫ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി എമില്‍ഷാജ് സ്പീക്കറുമാകും. കല്‍പ്പറ്റ ഡിപോള്‍ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അച്വുത് ആര്‍ നായര്‍ ശിശുദിനാഘോഷ ചടങ്ങില്‍ സ്വാഗതവും തരിയോട് സെന്റ് മേരീസ് എ.യു.പി സ്‌കൂളിലെ അലോണ റോസ് നന്ദിയും പറയും. ആടിക്കൊല്ലി ദേവമാതാ എല്‍.പി സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥി ജോയല്‍ ബിനോയി സംസ്ഥാന ശിശുദിനാഘോഷപരിപാടിയില്‍ നന്ദി പറയും. ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടന്ന എല്‍.പി, യു.പി തല പ്രസംഗ മത്സര വിജയികളില്‍ നിന്നാണ് നേതാക്കളെ തെരഞ്ഞെടുത്തത്. നവംബര്‍ 14 ന് നടക്കുന്ന ശിശുദിന റാലിയും പൊതു സമ്മേളനവും ഈ നേതാക്കള്‍ നയിക്കും. ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ.രാജന്‍, വൈസ് പ്രസിഡന്റ് ശാരദാ സജീവന്‍, ജോയിന്റ് സെക്രട്ടറി സി.കെ. ഷംസുദീന്‍, ട്രഷറര്‍ കെ. സത്യന്‍, നിര്‍വ്വാഹക സമിതി അംഗങ്ങളായ പി.ആര്‍ ഗിരിനാഥന്‍, പി. ബഷീര്‍, ഗീതാരാജഗോപാല്‍, സി. ജയരാജന്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.