ആയുര്‍വ്വേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമത്തിന്റെ നേതൃത്വത്തില്‍ എസ്. പി. സി വിദ്യാര്‍ത്ഥികള്‍ക്കായി ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എം. പി വത്സന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബിജി.എം.അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം നോഡല്‍ ഓഫീസര്‍ ഡോ.പി.എന്‍.സുധീഷ് , ഡോ.ജനിത കെ ജയന്‍, പി.എഫ്.ബിബിന്‍ , ജില്‍ജ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. ആയുഷ് ക്ലബിലെ ഔഷധ ഉദ്യാന നിര്‍മ്മാണത്തിനുള്ള ഔഷധസസ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. ഔഷധസസ്യങ്ങളും ആരോഗ്യവും എന്ന സെമിനാറിന് ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജോ കുര്യാക്കോസ് നേതൃത്വം നല്‍കി.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും