കൽപ്പറ്റ : ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററായിരുന്ന പി.ബിജുവിന്റെ അനുസ്മരണം നടത്തി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൂന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസായ പി.ബിജു സ്മാരക യൂത്ത് സെന്ററിൽ വെച്ച് നടത്തിയ പരിപാടി ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എം ഫ്രാൻസിസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ആർ ജിതിൻ, ഷിജി ഷിബു, ജില്ലാ സെക്രട്ടറിയേറ്റംഗം പി ജംഷീദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജാനിഷ, ബിനീഷ് മാധവ് എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സി.ഷംസുദ്ദീൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ നന്ദിയും പറഞ്ഞു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







