മനുഷ്യസ്നേഹികളായ കോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികൾ; ഇത്തവണയും മുന്നിൽ യൂസഫലി തന്നെ, ചെലവഴിച്ച തുക

കൊച്ചി: സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹുറുൺ ഇന്ത്യയും എഡെൽഗിവ് ഫൗണ്ടേഷനും ചേർന്ന് തയ്യാറാക്കിയ ജീവകാരുണ്യ പട്ടികയിൽ മലയാളികളായ 10 പേർ ഇടം പിടിച്ചു. സാമൂഹിക ക്ഷേമ പദ്ധതികൾക്കായി സമ്പത്ത് ചെലവിടുന്നതിൽ ഇത്തവണയും മലയാളികളിൽ മുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെയാണ്. 107 കോടി രൂപയാണ് അദ്ദേഹം ഒരുവർഷം കൊണ്ട് ചെലവിട്ടത്.

മലയാളികളിൽ ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ 93 കോടിയുമായി രണ്ടാം സ്ഥാനത്തും വി-ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 82 കോടിയുമായി മൂന്നാം സ്ഥാനത്തുമാണ്. മുത്തൂറ്റ് ഫിനാൻസ് കുടുംബം (71 കോടി രൂപ), ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ (35 കോടി രൂപ), മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ (15 കോടി രൂപ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (13 കോടി രൂപ), ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോപാലൻ എ.എം. ഗോപാലൻ (7 കോടി രൂപ), സമി-സബിൻസ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് മജീദ് (5 കോടി രൂപ) എന്നിവരാണ് പട്ടികയിൽ ഇടംനേടിയ മറ്റു മലയാളികൾ. ഇവർ മൊത്തം 435 കോടി രൂപയാണ് സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.

ദേശീയതലത്തിൽ എച്ച്.സി.എൽ. ടെക്‌നോളജീസ് സ്ഥാപകൻ ശിവ് നാടാർ (2,042 കോടി രൂപ), വിപ്രോ സ്ഥാപകൻ അസിം പ്രേംജി (1,774 കോടി രൂപ), റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (376 കോടി രൂപ) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നതിൽ ഇന്ത്യ മുന്നിലാണെന്ന് ഹുറുൺ ഇന്ത്യ എം.ഡി.യും ചീഫ് റിസർച്ചറുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു.

ഫോബ്‌സിന്റെ സമ്പന്നരായ മലയാളികളുടെ പട്ടികയിലും ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി തന്നെയായിരുന്നു. 59,000 കോടിയാണ് ഫോബ്‌സിന്റെ കണക്ക് പ്രകാരം യൂസഫലിയുടെ ആസ്തി. സമ്പന്ന ഇന്ത്യക്കാരുടെ ലിസ്റ്റിൽ കഴിഞ്ഞ വർഷം 35-ാം സ്ഥാനത്തായിരുന്ന യൂസഫലി ഇത്തവണ 27-ാം സ്ഥാനത്താണ്. ജോയ് ആലുക്കാസ് ആണ് മലയാളികളിൽ രണ്ടാമതുള്ളത്. 36000 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലാണ് മൂന്നാം സ്ഥാനത്ത്.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.