വെണ്ണിയോട് :വയനാട് വെണ്ണിയോട് പുഴയിൽ ചാടി യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഓംപ്രകാശും വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യചെയ്തു. കഴിഞ്ഞ ജൂലൈ 14നാണ് ദർശനയും 5 വയസ്സുള്ള മകൾ ദക്ഷയും വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നായിരുന്നു ദർശനയും കുഞ്ഞും ആത്മഹത്യചെയ്തതെന്നായിരുന്നു ആരോപണം. സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും റിമാന്റിലായിരുന്നു. 83-ാം ദിവസം ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ ഓംപ്രകാശിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.