കമ്പളക്കാട്- വിളമ്പുകണ്ടം-പനമരം റൂട്ടിൽ സുൽത്താൻ ട്രാവൽസ് ബസ്സ് സർവ്വീസ് ആരംഭിച്ചു.ഏചോം ബാങ്ക് പ്രസിഡന്റ് എ.ഇ ഗിരീഷ് ഉദ്ഘാടനം ചെയ്തു.
ഇപികെ സെക്രട്ടറി ഗിരിഷ് വാറുമ്മൽ, വാർഡ് മെമ്പർമാരായ ക്രിസ്റ്റീന ജോസഫ്, ശോഭന രാമകൃഷ്ണൻ, മറ്റ് രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും നാട്ടുകാരും സംബന്ധിച്ചു.ബസ് ഓണർ ഷെമീർ കാരാമ്മൽ നന്ദി രേഖപെടുത്തി.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







