ഗുരു ശിഷ്യബന്ധം സുദൃഢമിക്കുന്നതിനായി ആറ്
പതിറ്റാണ്ടുകൾക്കിപ്പുറം എറണാകുളം ജില്ലയിൽ നിന്നും
വയനാടൻ മലനിരകൾ താണ്ടി
മൂൺലൈറ്റിന്റെ തിരുമുറ്റത്തെത്തിയ മുൻ അധ്യാപകൻ സദാനന്ദൻ മാഷിന് ഹെഡ്മാസ്റ്ററും
സ്റ്റാഫും മുൻ അധ്യാപകരും വിദ്യാർഥികളും
നാട്ടുകാരും ചേർന്ന് വരവേൽപ്പ് നൽകി.പടിഞ്ഞാറത്തറ പഞ്ചായത്ത് വികസനകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ
ജോസഫ് പിഎ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് സുധീഷ് ദേവശില്പത്തിന്റെ അധ്യക്ഷത വഹിച്ചു.അരുമ ശിഷ്യൻമാരിലൊരാളായ കെടി ചന്ദ്രൻ പൊന്നാടയണിയിച്ചു.
ഹെഡ്മാസ്റ്ററും മുൻഅധ്യാപകരും
ചേർന്ന് അദ്ദേഹത്തിന് മൊമെന്റോ
നൽകി ആദരിച്ചു
ഹെഡ്മാസ്റ്റർ അബ്ദുൽ റഫീക്ക്,വാർഡ് മെമ്പർ ബുഷ്റ,സജേഷ്,ശങ്കരൻ കുട്ടി,
ജോസഫ് പുല്ലുമാരിയിൽ,ജോസഫ്,ഭുവനേശ്വരി,ഇബാഹിം,സൈനമ്മ,മുരളി.പി .എ,മുരളി വാഴവിള,മൈമൂന,ബുഷറ ,സ്ക്കൂൾ ലീഡർ സഫ്വാൻ,വിദ്യാർഥി പ്രതിനിധി രുദ്ര,സ്റ്റാഫ് സെക്രട്ടറി മൊയ്തു എന്നിവർ സംസാരിച്ചു.