വയനാട് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് സഞ്ചാരികള്‍ക്ക് ക്യുആര്‍ അധിഷ്ഠിത ടിക്കറ്റ് എടുക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ – ആദ്യഘട്ടം ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു.സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുക എന്ന ലക്ഷ്യത്തോടയാണ് ഡിടിപിസി കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ പെയ്മന്റ് ആരംഭിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ
ട്രാവന്‍സോഫ് എന്ന സ്ഥാപനമാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഏകീകൃത ടിക്കറ്റാണ ടൂറിസം കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുക. രണ്ടാം ഘട്ടത്തിന്റ പ്രാരംഭ നടപടികള്‍ ഉടനെ ആരംഭിക്കും. രണ്ടാം ഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ ലോകത്തില്‍ എവിടെ നിന്നും വയനാട് ജില്ലയില്‍ ഡിടിപിസി യുടെ കീഴിലുള്ള ഏത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും മുന്‍കൂര്‍ ആയി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കും.ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഡിടിപിസി സെക്രട്ടറി കെ.ജി അജേഷ്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി. മുഹമ്മദ് സലീം, ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







