ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിൽസാ വകുപ്പിന്റെയും AMAI യുടെയും ജില്ലാ ആയുഷ് മിഷന്റെയും നേതൃത്വത്തില്‍ ജില്ലാ തല വിളംബര ജാഥ സംഘടിപ്പിച്ചു. കളക്ടറേറ്റ് പരിസരത്ത് നടന്ന ജാഥ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഫ്ളാഗ് ഓഫ് ചെയ്തു. സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ഡി.എം.ഒ(ആയുര്‍വേദം) ഡോ.എ. പ്രീത, സീനിയര്‍ സൂപ്രണ്ട് എം.എസ് വിനോദ്, ഡി.പി.എം
ഡോ: ഹരിത ജയരാജ്, ഡോ: രാജ് മോഹന്‍, ഡോ: എബി ഫിലിപ്പ്,ഡോ.ജി അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.നവംബര്‍ 10ന് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്