ജില്ലയിലെ 5 വയസ്സില്‍ താഴെ പ്രായപരിധിയിലുളളള കുട്ടികളുടെ സമ്പൂര്‍ണ്ണ ആധാര്‍ എന്റോള്‍മെന്റ് പൂത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട് ജില്ലയെ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നാളെ (ചൊവ്വ) രാവിലെ 10 ന് പൂതാടി അങ്കണവാടിയില്‍ പ്രഖ്യാപിക്കും. ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന ഐ.ടി മിഷന്, അക്ഷയ പ്രൊജക്ട്, വനിതാ ശിശുവികസന വകുപ്പ്, തദ്ദേശ ഭരണ വകുപ്പ്, പട്ടിക ജാതി,പട്ടിക വര്‍ഗ്ഗ വകുപ്പ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ജില്ലയിലെ 5 വയസ്സില്‍ താഴെ പ്രായ പരിധിയിലുളളള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയത്.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15