ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലനം തുടങ്ങി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ഒരു മാസം നീണ്ടു നില്‍ക്കുന്ന തീവ്ര പരിശീലനമാണ് നടക്കുക .മത്സര പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി സര്‍ക്കാര്‍ ജോലി നേടാന്‍ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജി രാജീവ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ എ.കെ മുജീബ്, എം. ജെ അനുമോദ്, ടി. അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്