‘ആ ടാറ്റൂ, അതവൾ തന്നെ’; കൊല്ലപ്പെട്ട് 30 വർഷത്തിന് ശേഷം യുവതിയെ തിരിച്ചറിഞ്ഞു, നടന്നത് അതിക്രൂര കൊലപാതകം

ബ്രസ്സൽസ്: അതിക്രൂരമായി കൊല്ലപ്പെട്ട യുവതി, 30 വർഷമായി ആളെ തിരിച്ചറിയാതെ ഫയലുകള്‍ക്കിടയിൽ കിടന്ന നിരവധി കേസുകളിലൊന്ന്. ഒടുവിൽ ‘ഓപ്പറേഷന്‍ ഐഡന്റിഫൈ മീ’ തുണച്ചു. ബെൽജിയത്തിൽ 30 വർഷം മുമ്പ് കൊല്ലപ്പെട്ട ബ്രിട്ടീഷ് വനിതയെ തിരിച്ചറിഞ്ഞു. 1992-ല്‍ ആണ് ബെല്‍ജിയത്തില്‍ അതിക്രൂരമായി കൊല്ലപ്പെട്ടനിലയില്‍ ബ്രിട്ടീഷ് വനിതയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതി റിത റോബര്‍ട്ട്‌സ് ആണെന്നാണ് 30 വര്‍ഷത്തിന് ശേഷം ഇന്‍റർപോൾ സ്ഥിരീകരിച്ചത്.

1992 ജൂണ്‍ മൂന്നാം തീയതിയാണ് ബെല്‍ജിയത്തിൽ ബ്രിട്ടീഷുകാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ ആക്രമണത്തിനിരയായാണ് യുവതി കൊല്ലപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായില്ല. യുവതിയുടെ മൃതദേഹത്തിൽ നിന്ന് തിരിച്ചറിയൽ രേഖകളൊന്നും കണ്ടെത്താനുമായില്ല. അടുത്തിടെ ഇന്‍റർപോൾ ആരംഭിച്ച ‘ഓപ്പറേഷന്‍ ഐഡന്റിഫൈ മീ’ എന്ന ക്യാമ്പയിനാണ് യുവതിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്.

യൂറോപ്പിലെ വിവിധയിടങ്ങളിലായി കൊല്ലപ്പെട്ട, ഇതുവരെ തിരിച്ചറിയാത്ത 22 സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങൾ ‘ഓപ്പറേഷന്‍ ഐഡന്റിഫൈ മീ’ എന്ന കാമ്പയിനിലൂടെ ഇന്‍റർപോൾ പുറത്തുവിട്ടിരുന്നു. ഇതിൽ അന്താരാഷ്ട്ര മാധ്യമമായ ബിബിസി പുറത്ത് വിട്ട ഒരു റിപ്പോർട്ടിലെ ചിത്രമാണ് റിത റോബര്‍ട്ട്‌സ് എന്ന യുവതിയുടെ തീരോധാനത്തിൽ ഒരു വഴിത്തിരിവുണ്ടാക്കിയത്. ബിബിസി റിപ്പോർട്ടിൽ കൊല്ലപ്പെട്ട യുവതികളുടെ ചിത്രത്തിനൊപ്പം ഒരു ടാറ്റുവിന്‍റെ ചിത്രം ഉണ്ടായിരുന്നു. കൈത്തണ്ടയിലുള്ള ടാറ്റൂവിന്റെ ചിത്രം കണ്ടാണ് ബന്ധുക്കള്‍ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് യുവതിയുടെ ബന്ധുക്കള്‍ ബെൽജിയത്തിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.

ബ്രിട്ടനിലെ കാര്‍ഡിഫ് സ്വദേശിനിയായ റിത റോബേര്‍ട്ട്‌സാണ് 30 വർഷം മുമ്പ് കൊല്ലപ്പെട്ടതെന്ന് ഒടുവിൽ പൊലീസും സ്ഥിരീകരിച്ചു. യുവതിയുടെ കൈത്തണ്ടയില്‍ പൂവിന്റെയും ഇലകളുടെയും ടാറ്റൂവാണുണ്ടായിരുന്നത്. ടാറ്റുവിന് താഴെയായി ‘ആര്‍-നിക്ക്’ എന്നും എഴുതിയിരുന്നു. ഇതും യുവതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ഷൂ എന്നിവയുടെ ചിത്രങ്ങളും ബന്ധുക്കള്‌ സ്ഥിരീകരിച്ചതോടെ വർഷങ്ങളോളം നീണ്ട അന്വേഷണത്തിൽ വലിയ വഴിത്തിരിവുണ്ടാവുകയായിരുന്നു. 1992 മെയ് മാസം ഒരു പോസ്റ്റ് കാർഡിലൂടെയാണ് റിത അവസാനമായി തങ്ങളോട് ബന്ധപ്പെട്ടതെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. പിന്നെ റിതയെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തേടിയെത്തിയത് വിയോഗ വാർത്തയാണെന്നത് ഏറെ ദുഖകരമാണ്. എങ്കിലും റിതക്ക് എന്താണ് സംഭവിച്ചതെന്ന് വർഷങ്ങൾക്കിപ്പുറം അറിയാനായതിൽ പൊലീസിന് നന്ദി അറിയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

സൗജന്യ കൂൺകൃഷി പരിശീലന പരിപാടി

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൂൺകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ/ഓഫ്‌ലൈൻ പരിശീലനം നൽകും. താല്പര്യമുള്ള ലൈബ്രറികൾ, ക്ലബ്ബുകൾ , സ്കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക്

എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ

ബത്തേരി: കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്, അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി. മുഹമ്മദ്‌ ഫയാസ്(32)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ

എംഡിഎംഎ യുമായി യുവാവ് പിടിയിൽ

തൊണ്ടർനാട് : കോഴിക്കോട് അഴിയൂർ കുഞ്ഞിപ്പള്ളി റഹ്മത്ത് വീട്ടിൽ ടി പി റാഷിഖി(29) നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. മട്ടിലയം അംഗൻവാടിക്കു സമീപം നടത്തിയ വാഹന പരിശോധനക്കിടെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.