കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2023-24 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2023 മെയ് 31 ന് രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിനുള്ള അര്‍ഹത. കേരളത്തിലെ ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍, പോളിടെക്നിക്, എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, നേഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകളില്‍ ഉപരിപഠനം നടത്തുന്നവര്‍ക്കാണ് ധനസഹായം ലഭിക്കുക. അപേക്ഷ ഫോറം 10 രൂപ നിരക്കില്‍ ബോര്‍ഡിന്റെ ഓഫീസുകളില്‍ നിന്നും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നല്‍കുന്ന അപേക്ഷ ഫോറങ്ങള്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസുകളില്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണോ? നിങ്ങൾക്കായി കേരള പോലീസിന്റെ സൗജന്യ പഠന സഹായ പദ്ധതി: പ്രോജക്ട് ഹോപ്പിന്റെ വിശദാംശങ്ങൾ
വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്‌എസ്‌എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി.പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.