നമ്പര്‍ കണ്ടാല്‍ കസ്റ്റമര്‍ കെയറെന്ന് തോന്നും; പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് രീതി; മുന്നറിയിപ്പുമായി പോലീസ്

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പണം തട്ടാന്‍ പുതിയ രീതിയില്‍ എത്തുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞ് വരുന്ന കോളുകളെ അവഗണിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. മൊബൈല്‍ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെടാറില്ലെന്നും ഇത്തരം കോളുകളിലും തട്ടിപ്പിലും വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

മുന്നറിയിപ്പ് ഇങ്ങനെ;

നിങ്ങളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദിനംപ്രതി പരീക്ഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്.

മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞായിരിക്കും ഇവര്‍ നിങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേയ്ക്കുള്ള സേവനങ്ങള്‍ ചില സാങ്കേതികപ്രശ്‌നങ്ങള്‍ മൂലം നിര്‍ത്തേണ്ടിവരുന്നു എന്നാണ് ഇത്തരം വ്യാജ കസ്റ്റമര്‍ കെയറില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശം. ബാങ്കിങ് സേവനങ്ങള്‍ മുടങ്ങാന്‍ ഇടയാകും എന്നും ഇവര്‍ അറിയിക്കുന്നു. ഇതൊഴിവാക്കാന്‍ ഒരു ‘അസിസ്റ്റ് ആപ്പ്’ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍ റീചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുന്നു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളുടെ സ്വകാര്യ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്നു.

മൊബൈല്‍ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെടാറില്ല. അത്തരം കാളുകള്‍ സംശയത്തോടെ കാണുക, നിരുത്സാഹപ്പെടുത്തുക. അനാവശ്യമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ വിവരം 1930 എന്ന സൈബര്‍ പോലീസ് ഹെല്പ് ലൈന്‍ നമ്പറില്‍ അറിയിക്കുക. ഒരു മണിക്കൂറിനകം തന്നെ ഈ നമ്പറില്‍ വിവരമറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.