‘പ്രൈവസി ചെക്ക് അപ്പ്’ ഫീച്ചറെത്തി; വാട്‌സ്ആപ്പ്‌ ഇനി ഡബിള്‍ സ്ട്രോങ്

സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള നിരവധി ഫീച്ചറുകളാണ് അടുത്തിടെയായി വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. പ്രൈവസി ചെക്ക് അപ്പാണ് മെസേജിങ് പ്ലാറ്റ്ഫോമിന്റെ പുതിയ പരീക്ഷണം. ഇതിലൂടെ ഉപയോക്താവിന് സന്ദേശങ്ങള്‍, കോളുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവയിലെല്ലാം ആവശ്യമായ തലത്തില്‍ സ്വകാര്യത ഉറപ്പാക്കാനാകുമെന്നാണ് വാട്‌സ്ആപ്പിന്റെ അവകാശവാദം. പ്രൈവസി സെറ്റിങ്സ് (Privacy Settings) വിഭാഗത്തിലായിരിക്കും സ്റ്റാർട്ട് ചെക്ക് അപ്പ് പ്രത്യക്ഷപ്പെടുക.

സവിശേഷതയുടെ പ്രത്യേകതകള്‍

വാട്‌സ്ആപ്പിലൂടെ ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ വഴി ആർക്കൊക്കെ ബന്ധപ്പെടാന്‍ കഴിയുമെന്നും ഗ്രൂപ്പുകളില്‍ ആർക്കൊക്കെ ആഡ് ചെയ്യാനാകുമെന്നും ഉപയോക്താവിന് തന്നെ നിശ്ചയിക്കാനാകും. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ ഒഴിവാക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.
ഓണ്‍ലൈന്‍ സ്റ്റാറ്റസ്, പ്രൊഫൈല്‍ ചിത്രം, സ്റ്റാറ്റസുകള്‍, ലാസ്റ്റ് സീന്‍ എന്നിവ തിരഞ്ഞെടുക്കപ്പെടുന്ന കോണ്‍ടാക്റ്റുകള്‍ക്ക് മാത്രം ദൃശ്യമാകുന്ന തരത്തിലേക്ക് മാറ്റാനാകും.
ടു സ്റ്റെപ്പ് വേരിഫിക്കേഷനും ഫിംഗർപ്രിന്റ് ലോക്കും ഉള്‍പ്പടെയുള്ള സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് അക്കൗണ്ടിന്റെ സ്വകാര്യത മെച്ചപ്പെടുത്താം.
പ്രൈവസി ചെക്ക് അപ്പ് എവിടെ?

പ്രൈവസി ചെക്ക് അപ്പിലേക്ക് പോകുന്നതിനായി വാട്‌സ്ആപ്പ് സെറ്റിങ്സ് (Settings) തിരഞ്ഞെടുക്കുക. ശേഷം പ്രൈവസിയില്‍ (Privacy) ക്ലിക്ക് ചെയ്യുക. സ്ക്രീനിന്റെ മുകളിലായി തെളിയുന്ന സ്റ്റാർട്ട് ചെക്ക് അപ്പ് ബാനറിലേക്കാണ് ഇനി പോകേണ്ടത്. ശേഷം നിങ്ങള്‍ക്ക് ആവശ്യമായ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.