കേരളത്തില്‍ അവസാന വധശിക്ഷ നടപ്പിലാക്കിയത് 32 വര്‍ഷം മുന്‍പ്; തൂക്കുകയറും കാത്ത് തടവില്‍ കഴിയുന്നത് 21 പേര്‍

സംസ്ഥാനത്തെ ഞെട്ടിച്ച ആലുവയിലെ അരുംകൊലയില്‍ കോടതി പ്രതി അസഫാക് ആലത്തിന് വധശിക്ഷ വിധിച്ചു. വധ ശിക്ഷക്കൊപ്പം അഞ്ച് ജീവപര്യന്തവും കോടതി വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. പ്രതിയായ അസ്ഫാക് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അര്‍ഹനാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു.ശിശു ദിനത്തിലും പോക്സോ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുണ്ട്.

അതേ സമയം കേരളത്തില്‍ അവസാന വധശിക്ഷ നടപ്പിലാക്കിയത് 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1991 ജൂലൈ 6ന് ആയിരുന്നു അവസാന വധശിക്ഷ നടപ്പിലാക്കിയത്. റിപ്പര്‍ ചന്ദ്രനെ ആയിരുന്നു അന്ന് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. നിലവില്‍ കേരളത്തിലെ വിവിധ ജയിലുകളിലായി 21 പേരാണ് വധശിക്ഷ കാത്ത് കിടക്കുന്നത്.

കേരളത്തില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്നവരില്‍ 11 പേര്‍ പൂജപ്പുരയിലും 10 പേര്‍ കണ്ണൂര്‍, വിയ്യൂര്‍ ജയിലിലുമാണ്. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ എഎസ്ഐ ജിതകുമാറും വധശിക്ഷ കാത്ത് തടവില്‍ കഴിയുന്നവരുടെ കൂട്ടത്തിലുണ്ട്.

പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം, ആലംകോട് മുത്തശ്ശിയെയും ചെറുമകളെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിനോ മാത്യു, ഒരുമനയൂര്‍ കൂട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട റെജികുമാര്‍, കോളിയൂരില്‍ ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതി അനില്‍ കുമാര്‍, ആര്യ കൊലക്കേസ് പ്രതികളായ അസം സ്വദേശി പ്രദീബ് ബോറ, രാജേഷ് കുമാര്‍, മാവേലിക്കര സ്മിതവധക്കേസ് പ്രതി വിശ്വരാജന്‍, ഗുണ്ട ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ജാക്കി അനി എന്ന അനില്‍കുമാറും അമ്മയ്ക്കൊരു മകന്‍ സോജു എന്നറിയപ്പെടുന്ന അജിത്ത് കുമാറും വധശിക്ഷ കാത്ത് തടവില്‍ കഴിയുന്നുണ്ട്.

മാവേലിക്കര പല്ലാരിമംഗലത്തു ദമ്പതികളെ 6 വയസ്സുകാരനായ മകന്റെ മുന്നിലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ആര്‍ സുധീഷ്, അടിമാലി മുക്കുടത്ത് അമ്മയെയും മാതൃപിതാവിനെയും രണ്ട് അയല്‍വാസികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജോമോന്‍, മവേലിക്കരയില്‍ പിഞ്ചുകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഷെരീഫ്, വിശ്വരാജന്‍ പ്രസന്നകുമാരി മകന്‍ പ്രവീണ്‍ എന്നിവരെ കൊലപ്പെടുത്തി എട്ടര പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി ഉത്തര്‍പ്രദേശുകാരനായ നരേന്ദ്രകുമാര്‍, മകളുടെ 9 വയസുകാരിയായ കൂട്ടുകാരിയെ കൊലപ്പെടുത്തിയ നാസര്‍, സ്ത്രീയെ പീഡിപ്പിച്ചു കൊന്ന അബ്ദുല്‍ നാസര്‍, കുണ്ടറ ആലീസ് വധ കേസിലെ പ്രതി ഗിരീഷ്‌കുമാര്‍, എറണാകുളത്ത് മൂന്നു പേരെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്ന എഡിസന്‍, അമ്മയുടെ കണ്‍മുന്നില്‍ 2 പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തോമസ് ചാക്കോ, പീരുമേട്ടില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും പീഡിപ്പിച്ച ചെയ്തശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന്‍ തുടങ്ങിയവരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നവര്‍.

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

ബാലസദസ്സ് സംഘടിപ്പിച്ചു.

കുടുംബശ്രീ ബാലസഭ വെങ്ങപ്പള്ളി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നാടിന്റെ വികസനത്തിനായി കുട്ടികളും അണിചേരുന്നു.ഇതിനായി ഡ്രീം വൈബ്സ് എന്ന പേരിൽ കുട്ടികളുടെ ബാലസദസ്സ് സംഘടിപ്പിച്ചു .സിഡിഎസ് ചെയർപേഴ്സൺ നിഷാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ബബിത

അവധികളെല്ലാം പിൻവലിച്ചു ശനിയാഴ്ച പ്രവർത്തി ദിവസം

തിരുവനന്തപുരം:ശനിയാഴ്ച (04/10/2025) സംസ്ഥാനത്തെ ഹൈസ്കൂ‌ൾ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ ശനിയാഴ്ച്‌ച ഹൈസ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരുന്നില്ല. അതിനാണ് ഈ ശനിയാഴ്ച മാറ്റം വന്നിരിക്കുന്നത്. അതേസമയം എൽപി,യുപി ക്ലാസുകൾക്ക്

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.

കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഗാന്ധി ജയന്തി ദിനത്തിൽ വയനാടിന് കൂടുതൽ ജനസേവന സംരഭങ്ങൾ സമർപ്പിച്ച് പീസ് വില്ലേജ്

പിണങ്ങോട് : ജീവകാരുണ്യ ജനസേവന രംഗത്ത് വയനാടിന് പുതിയ പ്രതീക്ഷകൾ നൽകി പീസ് വില്ലേജിൻ്റെ ക്ലിനിക്കൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. പീസ് വില്ലേജ് സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ബാലിയിൽ മുഹമ്മദ് ഹാജി ക്ലിനിക്കൽ

കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കല്‍പ്പറ്റ: ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഉന്നതതല അന്വേഷണത്തിന് വിധേയമാക്കുക, നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുക, നിക്ഷേപകരില്‍ പലരും ആത്മഹത്യയുടെ മുനമ്പിലാകുന്നതിനു കാരണക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.