ബാവലി: ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാറും സംഘവും നടത്തിയ വാഹന പരി ശോധനയിൽ 7.42 ഗ്രാം മെത്താം ഫെറ്റമിനുമായി കാർ യാത്രികരായ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. മലപ്പുറം തിരൂർ സ്വദേശികളായ ആലാ സംപാട്ടിൽ വീട്ടിൽ ഷിഹാബ് എ.പി (34), പട്ടത്ത് വീട്ടിൽ സന്ദീപ്യപി (33), പയ്യാപന്തയിൽ വീട്ടിൽ മുഹമ്മദ് മുസ്‌തഫ പി.പി (31) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിയ കെ.എൽ 55 വൈ 2451 നമ്പർ മാരുതി ബലാനേ കാറും, 34000 രൂപയും കസ്റ്റഡിയിൽ എടു ത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ ഷിനോജ് എം ജെ, ഷാഫി ഒ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







