മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നല്ലൂര്നാട് ഗവ. ട്രൈബല് സ്പെഷ്യാലിറ്റി ആശുപത്രിയില് ഡിജിറ്റല് എക്സ്റേ യുണിറ്റ് തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. എന്.എച്ച്.എം പ്രോഗ്രാം മാനേജര് ഡോ. സമീഹ സെയ്തലവി മുഖ്യപ്രഭാഷണം നടത്തി. നാഷണല് ഹെല്ത്ത് മിഷന് 22.5 ലക്ഷം രൂപ ചിലവിലാണ് എക്സറെ യൂണിറ്റ് സ്ഥാപിച്ചത്. ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്പേഴ്സണ് പി. കല്യാണി, പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്മാന് ഷിഹാബ് ആയാത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്മാരായ രമ്യ താരേഷ്, വി ബാലന്, ഇന്ദിര പ്രേമചന്ദ്രന്, പി.കെ അമീന്, പി ചന്ദ്രന്, സല്മ മോയിന്, കെ.വി വിജോള്, വാര്ഡ് മെമ്പര് സുമിത്ര ബാബു മെഡിക്കല് ഓഫീസര് ഡോ.ആന്സി മേരി ജേക്കബ് തുടങ്ങിയവര് സംസാരിച്ചു.

പുതുവര്ഷത്തില് കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര് വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്ഹി: രാജ്യത്ത് എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ ഡല്ഹിയില് വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില് 1,698 രൂപയും







