തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും വടുവൻചാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റും ചേർന്ന് സമഗ്ര തേനീച്ച വളർത്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.രണ്ടുദിവസങ്ങളിലായി
ശാസ്ത്രീയ തേനീച്ച പരിപാലനം, ക്ഷാമ കാല തേനീച്ച പരിപാലനം, തേനീച്ച കോളനി വിഭജനവും തേൻ വിളവെടുപ്പും, മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണം, വിപണന സാധ്യതകൾ, സംരംഭകത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പരിശീലനം നടന്നത്. വടുവൻചാൽ സ്കൂൾ വിദ്യാർത്ഥികൾക്കു പുറമെ ചീരാൽ , ആനപ്പാറ എന്നീ സ്കൂളുകളിലെ എൻ എസ് എസ് വൊളണ്ടിയേഴ്സും അധ്യാപകരും നാട്ടുകാരും രക്ഷിതാക്കളും പരിശീലനത്തിൽ പങ്കെടുത്തു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം യു ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഖാദി ബോർഡ് ഡയറക്റ്റർ ടി സി മാധവൻ നമ്പൂതിരി സ്വാഗതവും പ്രോജക്റ്റ് ഓഫീസർ സുഭാഷ് പി നന്ദിയും അറിയിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മനോജ് കെ വി, എസ് എം സി ചെയർമാൻ ഷീജോ കെ ജെ, മുൻ എസ് എം സി ചെയർമാൻ ടി കെ സുഭഗൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുഭാഷ് വി പി, ലീഡർ അഥീന മാത്യു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സി കെ രാജൻ, ജിഷ കെ സി, വിനോദ് കെ ആർ, ജിനു തോമസ് പി, ബാബു പി വി എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *