മീനങ്ങാടി: വിഭിന്നശേഷി സമൂഹത്തിന്റെ സര്‍ഗ്ഗാവിഷ്ക്കാരങ്ങള്‍ക്ക് പൊതുവേദി ഒരുക്കി മീനങ്ങാടി ഗ്രാമപഞ്ചായത്ത്.സഹയാത്രിക വിഭിന്നശേഷി കലോത്സവം മൌത്ത് പെയിംന്റിംഗിലൂടെ ഗിന്നസ് ബുക്കിലിടം നേടിയ ജോയല്‍ കെ ബിജു ഛായചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കിടപ്പ് രോഗികള്‍ മുതല്‍ വീല്‍ചെയറിന്റെ സഹായത്താലും ആംബുലന്‍സിലുമായെത്തി പരിമിതികളെ തോല്പിച്ച് അവര്‍ നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്തു.19 വാര്‍ഡുകളില്‍ നിന്നായി അറുപതിലധികം കലാകാരന്മാര് പരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മൊമന്റോയും വിതരണം ചെയ്തു.നാലുചുവരുകള്‍ക്കുള്ളില്‍ തളച്ചിടേണ്ടവരല്ല ചേര്‍ത്തുനിര്‍ത്തേണ്ടവരാണെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കികൊണ്ടാണ് കലോത്സവം അവസാനിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയന് , കെ പി നുസ്രത്ത്, ബേബി വര്‍ഗ്ഗീസ് , ഉഷ രാജേന്ദ്രന് , കെ അഫ്സത്ത്, അഞ്ചുകൃഷ്ണ , മെഡിക്കല്‍ ഓഫീസര്‍ കെ കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ സംസാരിച്ചു

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും