പനമരം : ബത്തേരിയിൽ വച്ച് നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കുകയും കേരള ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്ത വിദ്യാർത്ഥികളേയും അവരെ പരിശീലിപ്പിച്ച കായികാധ്യാപകൻ നവാസ് മാസ്റ്ററേയും പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചർ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക ഷീജ ജയിംസ്,രേഖ കെ , രജിത കെ ആർ എന്നിവർ പങ്കെടുത്തു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം