കൽപ്പറ്റ : നവകേരള സദസ്സിനെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഡിവൈഎഫ്ഐ ഗുണ്ടായിസത്തിനെതിരെയും, പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺദേവ്, ലയണൽ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കുപ്പാടിത്തറ, യൂത്ത് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹർഷൽ കോന്നാടൻ, അനീഷ് റാട്ടകുണ്ട്,ഗൗതം ഗോകുൽദാസ്,ഡിന്റോ ജോസ്, ഷഫീഖ് സി എം, മുഹമ്മദ് ഫെബിൻ, ജെസ്വിൻ പടിഞ്ഞാറത്തറ, ബാദുഷ കാര്യമ്പാടി,പ്രതാപ് കൽപ്പറ്റ തുടങ്ങിയവർ നേതൃത്വം നൽകി.

അക്രഡിറ്റഡ് എന്ജിനീയര് നിയമനം
സുല്ത്താന് ബത്തേരി ബ്ലോക്ക് പഞ്ചായത്തില് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്ജിനീയറെ നിയമിക്കുന്നു. സിവില്/ അഗ്രികള്ച്ചര് എന്ജിനീയറിങില് ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില് മൂന്നുവര്‍ഷത്തെ പോളിടെക്നിക്ക് സിവില് ഡിപ്ലോമയും അഞ്ചു വര്ഷത്തെ